ജനാധിപത്യവാദികളും ഇന്ത്യന്‍ സ്വാതന്ത്ര്യസമര നായകരും തീരുമാനിച്ച ഇന്ത്യയുടെ ചിഹ്നമല്ല അതെന്നും അതിശക്തരായിരിക്കെത്തന്നെ ശാന്തരായി ഇരിക്കുന്ന മൂന്ന് സിംഹങ്ങളുടെ സ്ഥാനത്ത് ദുഷ്ടതയും ക്രൗര്യവും വെളിപ്പെടുത്തുന്ന, തുറിച്ച പല്ലുകളുമായി നില്‍ക്കുന്ന ദുഷ്ടമൃഗങ്ങളെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും എം എ ബേബി പറഞ്ഞു.
ത്രികോണാകൃതിയിലുള്ള പാർലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതി ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.